അഴുക്കുചാലിന്റെ അഭാവം; സ്‌കൂളിലേക്കുള്ള റോഡില്‍ വെള്ളക്കെട്ട്
വണ്ടൂര്‍: അഴുക്കുചാലിന്റെ അഭാവം കാരണം വാണിയമ്പലം സി.കെ.എ.ജി.എല്‍.പി സ്‌കൂളിലേക്കുള്ള റോഡിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. പിഞ്ചുകുട്ടികളടക്കമുള്ളവരുടെ യാത്ര ദുരിതത്തില്‍. എല്‍.കെ. ജി മുതലുള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലേക്കുള്ള പ്രധാന പാതയാണിത്. മഴയൊന്ന് കനത്താല്‍ സ്‌കൂളിലേക്കുള്ള റോഡ് വെള്ളത്തിനടിയിലാകും.
ഇതോടെ സമീപത്തുള്ള അഴുക്കുചാലും റോഡും ഒന്നാകും. പിന്നീട് പരിചയമുള്ളവര്‍ക്ക് മാത്രമേ റോഡേതെന്ന് തിരിച്ചറിയൂ. ഒരടിയോളം ഉയരത്തില്‍ വെള്ളം പൊന്തുന്നതോടെ കുട്ടികള്‍ക്ക് സമീപത്തെ മൈതാനത്തിലൂടെ മാത്രമേ സ്‌കൂളിലേക്കെത്താന്‍ കഴിയൂ. താഴ്ന്ന് നില്‍ക്കുന്ന അഴുക്ക് ചാലിലെ വെള്ളത്തില്‍ ചെറിയ കുട്ടികളെ മൂടാനുള്ള വെള്ളമുണ്ടാകാറുണ്ട്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.
സ്‌കൂളില്‍നിന്നുള്ള അഴുക്കുചാല്‍ കഴിഞ്ഞ മഴയില്‍ നിറഞ്ഞപ്പോള്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയിരുന്നു.എന്നാല്‍ സ്‌കൂളിന് പുറത്തുള്ള റോഡരികിലെ അഴുക്കുചാലുകള്‍ പലയിടത്തും പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. ഇത് സ്വകാര്യ വ്യക്തികള്‍ നടത്തിയ കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായാണ് ഉപയോഗശൂന്യമായതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."