തലസ്ഥാനത്ത് 'കൈ' ഉയരണം
ന്യൂഡല്‍ഹി: ഹരിയാനയിലും ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ വീണ്ടും ചര്‍ച്ച. ഇരു സംസ്ഥാനങ്ങളിലെ നേതാക്കളുമായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായും രാഹുല്‍ ചര്‍ച്ച നടത്തി. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പലതവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സഖ്യം വേണ്ടെന്ന പിടിവാശിയുള്ളത് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനാണ്. സഖ്യം വേണമെന്ന ആവശ്യവുമായി മറ്റു കോണ്‍ഗ്രസ് നേതാക്കാള്‍ ശക്തമായി രംഗത്തുവന്നതോടെയാണ് രാഹുല്‍ ഗാന്ധി വീണ്ടും ചര്‍ച്ചക്ക് തയാറായത്.
ഇന്നലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ഷീലാ ദീക്ഷിത്, ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ തുടങ്ങിയവരും പങ്കെടുത്തു. അമരീന്ദര്‍ സിങ് നേരത്തെ രാഹുലിനെ കണ്ടു മടങ്ങി. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രാഹുലിന്റെ തീരുമാനമുണ്ടായാല്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പി.സി ചാക്കോ പറഞ്ഞു. സഖ്യം വേണമെന്ന ശക്തമായ നിലപാടാണ് പി.സി ചാക്കോയ്ക്കുള്ളത്. സഖ്യം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങുമായി പി.സി ചാക്കോ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യത്തിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ചാക്കോ നേരത്തെ രാഹുല്‍ ഗാന്ധിയെയും സമീപിച്ചിരുന്നു.
സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയതിനു ശേഷമാണ് ചാക്കോ ഈ ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചത്. സഖ്യമില്ലെങ്കില്‍ ഒരു സീറ്റ്‌പോലും കിട്ടില്ലെന്ന വികാരമാണ് പ്രവര്‍ത്തകരുടേത്. ഡല്‍ഹിയിലെ ആകെയുള്ള ഏഴു സീറ്റുകളില്‍ ആറിലും എ.എ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും സഖ്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയാറാണ് എ.എ.പി നേതൃത്വം.
ഒട്ടും സുരക്ഷിതമല്ല ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നില. 2014ലെ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. ഏഴിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. തൊട്ടുപിന്നാല വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാനാകാതെ കോണ്‍ഗ്രസ് ചിത്രത്തില്‍നിന്ന് പൂര്‍ണമായും പുറത്തായി.
2014ലെ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പിക്ക് 45 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു. ബാക്കിയുള്ള ചാന്ദ്‌നി ചൗക്കില്‍ 44.58 ശതമാനമുണ്ട്. ആംആദ്മി പാര്‍ട്ടിക്ക് 30 ശതമാനത്തിന് തൊട്ടുതാഴെയും മുകളിലുമായി എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച 18.50 ശതമാനമാണ് ഏറ്റവും വലുത്. ഏറ്റവും കുറവ് സൗത്ത് ഡല്‍ഹിയില്‍, 11.35 ശതമാനം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 11.61 ശതമാനമേയുള്ളൂ. കപില്‍ സിബലിന്റെ മണ്ഡലമായിരുന്ന ചാന്ദ്‌നി ചൗക്കില്‍ 17.94 ശതമാനം മാത്രം.
കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ നല്‍കാമെന്നാണ് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തത്. ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടിക്ക് അതുതന്നെ കൂടുതലാണെന്നാണ് ആം ആദ്മി നിലപാട്. എന്നാല്‍ മൂന്നു സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുകയും ഒരു സീറ്റില്‍ പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തുകയും ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കുന്നു.
ചാന്ദ്‌നിചൗക്കും ന്യൂഡല്‍ഹിയും കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ആം ആദ്മി പറയുന്നത്. ന്യൂഡല്‍ഹിയില്‍നിന്ന് അജയ്മാക്കനും ചാന്ദ്‌നി ചൗക്കില്‍നിന്ന് കപില്‍സിബലുമായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ശക്തിയുള്ള കാലത്ത് തിരഞ്ഞെടുക്കപ്പെടാറ്. കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന മൂന്നാം സീറ്റ് സൗത്ത് ഡല്‍ഹിയാണ്.
ഇ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."