HOME
DETAILS
MAL
മുഖ്യമന്ത്രി ചരിത്രം മറച്ചുവച്ചു
backup
July 10 2020 | 02:07 AM
1965ലെ ചരിത്രം എന്താണെന്ന് കോടിയേരിയോട് വായിക്കണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം വായിച്ചോ ഇല്ലയോ എന്നറിയില്ല. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അതിനു മറുപടി പറഞ്ഞത് ശരിയായില്ലെന്ന് കാനം പറഞ്ഞു. മുഖ്യമന്ത്രി അല്പസമയത്തേക്ക് പഴയ പാര്‍ട്ടി സെക്രട്ടറിയായി പോയെന്നും കാനം വിമര്‍ശിച്ചു.
1965ലെ തെരഞ്ഞെടുപ്പു സംബന്ധിച്ച് എന്താണ് നടന്നതെന്ന് ഇ.എം.എസ് എഴുതിയ ലേഖനം വായിച്ചുകൊണ്ടായിരുന്നു കാനം സി.പി.എമ്മിനു മറുപടി നല്‍കിയത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് താന്‍ കരുതുന്നില്ല. അദ്ദേഹം മറച്ചു വയ്ക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഉചിതമല്ല. 1965ല്‍ സി.പി.എം ഒറ്റയ്ക്കല്ല മത്സരിച്ചതെന്നും കാനം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."