HOME
DETAILS

5,49,969 നവ വോട്ടര്‍മാര്‍

  
backup
April 06 2019 | 21:04 PM

549969-%e0%b4%a8%e0%b4%b5-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


തിരുവനന്തപുരം: സംസ്ഥാനത്ത് 5,49,969 പുതിയ വോട്ടര്‍മാരുള്ളതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18-19 പ്രായപരിധിയില്‍ വരുന്ന നവ വോട്ടര്‍മാരില്‍ 2,97,835 പേര്‍ പുരുഷന്മാരും 2,52,099 പേര്‍ വനിതകളുമാണ്. ഇതില്‍ 35 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. പുതിയ വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. 84,438 പേര്‍. 10,203 വോട്ടര്‍മാരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.


സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,61,51,534 ആണ്. ഇതില്‍ 1,26,84,830 പേര്‍ പുരുഷന്മാരും 1,34,66,521 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണം 173. 87,648 പേര്‍ പ്രവാസി വോട്ടര്‍മാരുണ്ട്. പ്രവാസി വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 32,944 പേര്‍. 17,143 വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയാണ് പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 13,440 വോട്ടര്‍മാരുള്ള കണ്ണൂര്‍ ജില്ലക്കാണ് മൂന്നാം സ്ഥാനം. പ്രവാസി വോട്ടര്‍മാര്‍ ഏറ്റവും കുറവുള്ള ജില്ല ഇടുക്കിയാണ്. 292 പേര്‍. നൂറു വയസിനു മുകളിലുള്ള 2,230 വോട്ടര്‍മാരുണ്ട്. തൊണ്ണൂറിനും നൂറിനും ഇടയില്‍ 50,691 വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 30-39 പ്രായപരിധിയിലാണ്. 57,67,127 പേര്‍. 20നും 29നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 47,22,867 ആണ്. 1,35,753 ഭിന്നശേഷിക്കാരായ വോട്ടര്‍മാരുമുണ്ട്.


വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് ശമ്പളത്തോടു കൂടിയുള്ള പൊതുഅവധിയായിരിക്കും. ഇത് എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനാണിത്. സംസ്ഥാനത്ത് ആകെ 4,482 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇതില്‍ 817 ഗുരുതര പ്രശ്‌നബാധിത ബൂത്തുകളും 425 അതീവ ഗുരുതരബാധിത ബൂത്തുകളുമുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

പുതുവോട്ടര്‍മാര്‍: ജില്ല തിരിച്ചുള്ള കണക്ക്
(വനിതകള്‍, പുരുഷന്മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ - ആകെ എന്ന ക്രമത്തില്‍)

കാസര്‍ഗോഡ് - 10907 - 13068 - 1 - 23976
കണ്ണൂര്‍ - 22486 - 26585 - 1 - 49072
വയനാട് - 4631 - 5572 - 0 - 10203
കോഴിക്കോട് - 30,840 - 36176 - 12 - 67028
മലപ്പുറം - 33168 - 51267 - 3 - 84438
പാലക്കാട് - 18510- 23306 - 1 - 41817
തൃശൂര്‍ - 24441 - 26182 - 5- 46441
എറണാകുളം - 23038 - 24925 - 3 - 47966
ഇടുക്കി - 7114 - 7613 - 0 - 14727
കോട്ടയം - 12913 - 13600 - 2 - 26515
ആലപ്പുഴ - 16321 - 17432 - 0 - 33751
പത്തനംതിട്ട - 7479 - 8628 - 0 - 16107
കൊല്ലം - 17913 - 19383 - 2 - 37298
തിരുവനന്തപുരം - 22338 - 24098 - 5 - 46441

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago