ഒലി-പ്രചണ്ഡ ചര്‍ച്ച പരാജയം
കാഠ്മുണ്ഡു: നേപ്പാളില്‍ അധികാരം കൈയാളുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയും പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് പ്രചണ്ഡയും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ ഒരാഴ്ചയ്ക്കിടെ അരഡസനിലധികം ചര്‍ച്ചകളാണ് പാര്‍ട്ടിക്കുള്ളില്‍ നടന്നത്. പ്രശ്ന പരിഹാരത്തിനായി ബുധനാഴ്ച നടന്ന പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ധാരണയിലെത്താതെ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഒലിയുടെ ഇന്ത്യ വിരുദ്ധ നിലപാടും ചൈനീസ് അംബാസഡറുടെ ഇടപെടലുകളുമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടെയും പിന്തുണ പ്രചണ്ഡയ്ക്കാണ്. ഒലി രാജിവയ്ക്കണമെന്നും അദ്ദേഹത്തിന്റെ ഇന്ത്യവിരുദ്ധ നിലപാട് രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്നും പ്രചണ്ഡ ചൂണ്ടിക്കാട്ടുന്നു. ഈയിടെ നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് പരിഷ്കരിച്ചതിനു പിന്നാലെയാണ് ഭരണകക്ഷിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."