രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കേരളം കാതോര്‍ക്കുന്നു; സ്പീക്കര്‍
പെരിന്തല്‍മണ്ണ: കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് മരണമണി മുഴങ്ങുന്ന ഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ വിദ്യാഭ്യാസ വളര്‍ച്ചയുടെ പുതിയൊരധ്യായമാണ് ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്. ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
50 ഡിജിറ്റല്‍ ക്ലാസ് മുറികളാണ് സ്കൂളില്‍ സജ്ജമാക്കിയത്. ടൈല്‍സ് പാകിയ തറ, പ്രൊജക്ടര്‍, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം, വലിയ സ്ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളായി. മഞ്ഞളംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി. ഹാജറുമ്മ ടീച്ചര്‍ അവാര്‍ഡ് ജേതാക്കളായ കുട്ടികളെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കെ. ജലജ, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.ആയിഷ, വൈസ് പ്രസിഡന്റ് സുഭദ്ര വാരസ്യാര്, പഞ്ചായത്തംഗങ്ങളായ ഷീബ ഹരിദാസ്, ടി.പി അനില്‍, എം. രമ്യ, ടി. ഇബ്രാഹീം, പ്രിന്‍സിപ്പല്‍ സി.എം പ്രേമാനന്ദ്, ഹെഡ്മിസ്ട്രസ് സി.കെ ഗീത, പി.ഗോവിന്ദ പ്രസാദ്, കെ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."