ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 26 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
സുക്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരുക്കേറ്റു. കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴുപേരെ കാണാതായി. പരുക്കേറ്റ ജവാന്‍മാരെ റായ്പൂരിലെ ആശുപത്രിയിലേക്കു മാറ്റി. സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ചു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
സുക്മ ജില്ലയിലെ ചിന്താഗുഫയ്ക്കു സമീപം കലാ പാന്തറിലാണ് മാവോയിസ്റ്റുകളുമായി ജവാന്‍മാര്‍ ഏറ്റുമുട്ടിയത്. 300ല്‍ അധികം വരുന്ന മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ക്യാംപ് ചെയ്ത സ്ഥലം ആക്രമിക്കുകയായിരുന്നു..
They were around 300 & we were around 150, we kept firing. I shot 3-4 Naxals in the chest: CRPF constable Sher Mohammed injured in #Sukma pic.twitter.com/9LUK7ENRMX
— ANI (@ANI_news) April 24, 2017
ഉച്ചയ്ക്ക് 12.25 നാണ് ആക്രമണം. പ്രദേശത്തു റോഡു നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു 74 ബറ്റാലിയനിലെ ജവാന്‍മാര്‍. 150 ജവാന്‍മാരായിരുന്നു സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു ആക്രമണം.
ജവാന്‍മാരുടെ തോക്കുകളും മറ്റു യുദ്ധോപകരണങ്ങളും മാവോയിസ്റ്റുകള്‍ കവര്‍ന്നു.
ആക്രമണ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നതായി പരുക്കേറ്റ സൈനികന്‍ പറഞ്ഞു. സാധാരണക്കാരായ ആളുകളുടെ വേഷം ധരിച്ചാണ് ആക്രമണകാരികള്‍ എത്തിയത്. എ.കെ 47 പോലുള്ള ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഡല്‍ഹിയിലായിരുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് സന്ദര്‍ശനം വെട്ടിച്ചുരുക്കി റായ്പൂരിലേക്കു തിരിച്ചു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്
ആക്രമണം ഭീരുത്വവും അപലപനീയവുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
കഴിഞ്ഞ മാസം സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."