ബൊളീവിയന്‍ പ്രസിഡന്റിന് കൊവിഡ്
ലാ പസ് ബൊളീവിയ: ബൊളീവിയന്‍ ഇടക്കാല പ്രസിഡന്റ് ജെനിന്‍ അനേസിന് കൊവിഡ്. വ്യാഴാഴ്ചയാണ് ഇവര്‍ കൊവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചത്. തനിക്ക് പ്രയാസമൊന്നും ഇല്ലെന്നും ഐസൊലേഷനില്‍ ഇരുന്ന് ജോലി ചെയ്യുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. വെനിസ്വേലയിലെ കോണ്‍സ്റ്റിറ്റൂഷണല്‍ അസംബ്ലി പ്രസിഡന്റ് ദിയോസ്ഡാഡോ കബെല്ലോക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് ബൊളീവിയന്‍ പ്രസിഡന്റിന് രോഗം സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാല്‌പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് സൂചന.
വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ കഴിഞ്ഞാല്‍ രണ്ടാമനാണ് സോഷ്യലിസ്റ്റ് നേതാവ് ദിയോസ്ഡാഡോ കബെല്ലോ. ചൊവ്വാഴ്ച ബ്രസീല്‍ പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഇരുപത്തിനാല് ലക്ഷത്തിലേക്ക് എത്തുകയാണ്. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം പേര്‍ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്. അമേരിക്കയില്‍ ഇന്നലെ അറുപതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫ്‌ളോറിഡയിലും കാലിഫോര്‍ണിയയിലും ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന രേഖപ്പെടുത്തി. ഇതിനിടെ കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന 13 രാജ്യങ്ങളില്‍ നിന്നുള്ള പരൗന്മാരുടെ പ്രവേശനം ഇറ്റലി വിലക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."