HOME
DETAILS

മോദിയുടെ അഞ്ചുവര്‍ഷം നല്‍കിയത് 50 വര്‍ഷത്തെ ദുരന്തം: കെ. മുരളീധരന്‍

  
backup
April 07 2019 | 03:04 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d

എടച്ചേരി: നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 50 വര്‍ഷക്കാലത്തെ ദുരന്തങ്ങളാണ് ഇന്ത്യാ രാജ്യം നേരിട്ടതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കണ്ണൂരിലെ അക്രമ രാഷ്ട്രീയം വടകരയിലും പടരാതിരിക്കാന്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കല്‍ ഓരോ രാജ്യ സ്‌നേഹിയുടെയും കടമയാണ്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം ഏറെ അനുഭവിച്ചവരാണ് എടച്ചേരിയിലെയും നാദാപുരത്തെയും നാട്ടുകാര്‍. എതിരാളികളെ കൊന്നൊടുക്കുന്ന ഹീന പ്രവൃത്തി അവര്‍ അവസാനിപ്പിക്കണം. ടി.പി ചന്ദ്രശേഖരനും, അസ്‌ലമും, ശുഹൈബും, അരിയില്‍ ഷുക്കൂറും, കൃപേഷും, ശരത്ത് ലാലുമൊക്കെ ഇതിന്റെ ഇരകളാണ്. തെരഞ്ഞെടുപ്പുകളില്‍ താന്‍ പരാജയപ്പെട്ടവനാണെന്ന് പ്രചരിപ്പിക്കാനാണ് എതിരാളികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജയവും തോല്‍വിയും സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു കൊലപാതകക്കേസിലും താന്‍ പ്രതിയായിട്ടില്ല. താന്‍ കാരണം ഒരു അമ്മമാര്‍ക്കും മക്കള്‍ നഷ്ടപ്പെട്ടിട്ടില്ല. ഒരു മക്കള്‍ക്കും പിതാക്കന്മാര്‍ നഷ്ടപ്പെട്ടിട്ടില്ല. ഒരു ഭാര്യമാര്‍ക്കും കെട്ടുതാലി അഴിച്ചു വെക്കേണ്ടിവന്നിട്ടില്ല. തനിക്ക് നല്‍കുന്ന ഓരോ വോട്ടും മോദിയുടെയും പിണറായിയുടെയും ഫാസിസ്റ്റ് ഭരണത്തിനെതിരാണ്. മതേതര സര്‍ക്കാരിന്റെ പുനഃസൃഷ്ടിക്കുള്ളതാണ് എന്നും മുരളീധരന്‍ പറഞ്ഞു.
യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് ചെയര്‍മാന്‍ ടി.കെ അഹമ്മദ് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മേഖലാ കണ്‍വീനര്‍ ടി.കെ മോട്ടി, സൂപ്പി നരിക്കാട്ടേരി, സി.വി.എം വാണിമേല്‍, അശോകന്‍ തൂണേരി, മൂസ കോത്തമ്പ്ര, എം.കെ പ്രേമദാസന്‍, ചുണ്ടയില്‍ മുഹമ്മദ്, കെ.പി ദാമോദരന്‍, യു.പി മൂസ, ഒ.കെ മൊയ്തു, കെ. പവിത്രന്‍, മൂസ, സി. പവിത്രന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago