വികാസ് ദുബെയെ കൊണ്ടുപോകുന്നത് പിന്തുടര്‍ന്ന മാധ്യമങ്ങളെ വഴിയില്‍ പൊലിസ് തടഞ്ഞു; ഏറ്റുമുട്ടലില്‍ ദുരൂഹത കൂട്ടുന്ന വീഡിയോകള്‍
ന്യൂഡല്‍ഹി: ഗുണ്ടാത്തലവന്‍ വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന യു.പി പൊലിസ് വാദത്തില്‍ ദുരൂഹതയേറ്റി ഒരു വീഡിയോ. വികാസ് ദുബെയെ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്ത് കാണ്‍പൂരിലേക്ക് കൊണ്ടുവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ വഴിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ തടയുകയുണ്ടായി. കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് രാവിലെ ആറരയ്ക്ക് എടുത്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
#WATCH Media persons, who were following the convoy bringing back gangster Vikas Dubey, were stopped by police in Sachendi area of Kanpur before the encounter around 6.30 am in which the criminal was killed. (Earlier visuals) pic.twitter.com/K1B56NGV5p
— ANI UP (@ANINewsUP) July 10, 2020
അതിനു ശേഷമാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. വികാസ് ദുബെയുണ്ടായിരുന്ന കാര്‍ യാത്രക്കിടെ മറിഞ്ഞുവെന്നും അയാള്‍ക്കും പൊലിസുകാരനും പരുക്കേറ്റുവെന്നും പരുക്കേറ്റ പൊലിസുകാരന്റെ തോക്ക് വാങ്ങി ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നുമാണ് പൊലിസ് പറയുന്നത്. ഈ സമയം പൊലിസുകാര്‍ ഇയാളെ വട്ടംചുറ്റി നിന്ന് കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും വെടിയുതിര്‍ത്തുവെന്നും ഇതോടെ തിരിച്ച് വെടിവയ്‌ക്കേണ്ടി വന്നുവെന്നും പൊലിസ് പറയുന്നു.
എന്നാല്‍ പുലര്‍ച്ചെ നാലു മണിക്ക് തൊട്ടുമുന്‍പത്തെ ടോള്‍ബൂത്തിലൂടെ പ്രവേശിക്കുമ്പോള്‍ വികാസ് ദുബെ ഉണ്ടായിരുന്ന കാറല്ല അപകടത്തില്‍പെട്ടതെന്ന കാര്യം ദൂരുഹത വര്‍ധിപ്പിക്കുകയാണ്. ഇതേപ്പറ്റി പൊലിസില്‍ നിന്ന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല.
പൊലിസ് പറയുന്ന ഏറ്റുമുട്ടല്‍ സംഭവത്തില്‍ നിരവധി പേര്‍ സംശയം പ്രകടിപ്പിക്കുകയാണ്. യു.പിയില്‍ എട്ടു പൊലിസുകാരെ വെടിവച്ചുകൊന്ന കേസിലുള്ള മറ്റുള്ളവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, വികാസ് ദുബെയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ കഴിഞ്ഞദിവസം രാത്രി ഹരജി എത്തിയിരുന്നു. എന്നാല്‍ ഇതു തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."