വാഹനങ്ങളില്‍ 'പ്രസ്' സ്റ്റിക്കര്‍ പതിക്കുന്നത് നിയന്ത്രിക്കും: ടോമിന്‍ തച്ചങ്കരി
തിരുവനന്തപുരം: മാധ്യമസ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ 'പ്രസ്' എന്നെഴുതിയ സ്റ്റിക്കറോ ബോര്‍ഡോ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. ഇത്തരം ബോര്‍ഡുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് തച്ചങ്കരി പറഞ്ഞു. അതിനാല്‍ അര്‍ഹാരയവര്‍ മാത്രം ഇത്തരം സ്റ്റിക്കര്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് അറിയിച്ച് തച്ചങ്കരി തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കും കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റിനും പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.
മാധ്യമപ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യം മറ്റു പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് തടയാനാണ് നടപടിയെന്നും കത്തില്‍ പറയുന്നു. അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തിലേ പ്രസ് സ്റ്റിക്കര്‍ പതിക്കാവൂ. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."