വീട് അടിച്ചുതകര്‍ത്തു; യുവതിക്ക് പരുക്ക്
കരുനാഗപ്പള്ളി: തഴവയില്‍ ഒരുസംഘം ആളുകള്‍ അതിക്രമിച്ചു കയറി വീട് അടിച്ചുതകര്‍ത്തു. തഴവ കടത്തൂര്‍ തടായില്‍ ഷറഫുദ്ദീന്റെ വീടാണ് തകര്‍ത്തത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വാതില്‍ ചവിട്ടിത്തുറന്നു അകത്തുകടക്കാനും ശ്രമിച്ചു. ഇതിനിടെ വീടിനുള്ളിലുണ്ടായിരുന്ന ഷറഫുദ്ദീന്റെ ഭാര്യയ്ക്കു പരുക്കേറ്റു. കഴിഞ്ഞദിവസം രാത്രി 10.30ഓടെയായിരുന്നു സംഭവം.
പരുക്കേറ്റ ഷറഫുദ്ദീന്റെ ഭാര്യ ഫാത്തിമി(36)യെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ യുവതിയും 12 വയസുകാരന്‍ മകനും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്.
ഇവരുടെ അയല്‍വാസിക്ക് ഇവരുമായി മുന്‍ വൈരാഗ്യമുള്ളതായാണ് അറിയുന്നത്. വീട്ടില്‍ ചികിത്സയുള്ള അയല്‍വാസിയുടെ വീട്ടില്‍ ധാരാളം പേര്‍ വരാറുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അഴീക്കല്‍ ഭാഗത്തുനിന്ന് ചിലര്‍ രാത്രി കാറില്‍ വന്നത് ചോദ്യംചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പറയപ്പെടുന്നു. ഫാത്തിമി കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."