HOME
DETAILS
MAL
പെരുമാറ്റച്ചട്ടം ലംഘിച്ച് ശിലാഫലകം സ്ഥാപിച്ചു
backup
April 07 2019 | 03:04 AM
നടുവണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പെരുമാറ്റച്ചട്ടം നിലനില്‍ക്കെ വാകയാട് കൂട്ട്യേക്കിണി മാസ്റ്റര്‍ റോഡില്‍ ശിലാഫലകം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഗതാഗത തടസം ഉണ്ടാക്കുന്ന വിധം അനധികൃതമായി ശിലാഫലകം സ്ഥാപിച്ചത്. നിലവിലുള്ള റോഡ് റീ ടാറിങ് ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ബോര്‍ഡ്. എന്നാല്‍ സാധാരണ റോഡ് റീ ടാറിങ് നടത്തുന്നത് ഉദ്ഘാടനം ചെയ്യുന്ന പതിവ് ഇല്ല. പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് നിയമവിരുദ്ധമായി ശിലാഫലകം സ്ഥാപിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണ്. ഇതിനെതിരേ ഗ്രാമ പഞ്ചായത്ത് അംഗം ചേലേരി മമ്മുക്കുട്ടി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."