എ. പ്രദീപ്കുമാര്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി
ഫറോക്ക്: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ മൂന്നാം ഘട്ട പര്യടനം നടത്തി.
രാവിലെ കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ വളവിനു സമീപമുള്ള ചുള്ളിപ്പടന്നയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. മണ്ണൂര്‍ റെയിലിനു സമീപം കൈനിപ്പാടം, മഠത്തില്‍പ്പടി, ഫറോക്ക് നഗരസഭയില്‍ പൈക്കുറ്റി, ചന്തക്കടവ്, ഓലേരിപ്പറമ്പ്, രാമനാട്ടുകര നഗരസഭയിലെ ചിറക്കാംകുന്ന്, കൊറ്റമംഗലം കോഴിക്കോട് കോര്‍പറേഷനിലെ പാലാറ്റിപ്പാടം, കരുന്തയില്‍, മേലേച്ചിറ, ചാലാറ്റി, ഉള്ളിശ്ശേരിക്കുന്ന്, പുഞ്ചപ്പാടം, നടുവട്ടം എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വൈകിട്ട് ബേപ്പൂര്‍ കിഴക്കുമ്പാടത്തു പര്യടനം അവസാനിച്ചു. വി.കെസി മമ്മദ്‌കോയ എം.എല്‍.എ, ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. കമറുലൈല, വാളക്കട ബാലകൃഷ്ണന്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, ബഷീര്‍ കുണ്ടായിത്തോട്, എം. ഗിരീഷ്, എയര്‍ലൈന്‍സ് അസീസ്, പൊറ്റത്തില്‍ ബാലകൃഷ്ണന്‍, കെ.സി അന്‍സാര്‍, കെ.ടി സജിത, പി. ഭരതക്കുറുപ്പ്, കെ.എം രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."