ശരീരം തളർന്ന ഫാബിയെ വിദഗ്ദ ചികിത്സക്കായി റിയാദിൽ നിന്നും എയർ ആംബുലൻസിൽ നാട്ടിലെത്തിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശരീരം തളര്‍ന്ന മലപ്പുറം ചെമ്മാട് സ്വദേശിയായ യുവാവിനെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫയുടെ മകന്‍ ഹാബി മുസ്തഫയെയാണ് ഇന്നലെ രാത്രിയോടെ റിയാദില്‍ നിന്ന് പ്രത്യേക എയര്‍ ആംബുലന്‍സില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ഡല്‍ഹിയിലെ യൂനിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ കമ്പനിയുടെ ലിര്‍ജെറ്റ് 45 വിമാനം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്കാണ് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് ഹാബിയുമായി പുറപ്പെട്ടത്. രാത്രി എട്ടരയോടെ കരിപ്പൂരിലെത്തുകയും ചെയ്തു. ബന്ധുക്കളായ അന്‍സാഫ്, ഹബീബ, നാട്ടില്‍ നിന്നെത്തിയ മെഡിക്കല്‍ സ്റ്റാഫായ ഡോ. നരേഷ് നാഗ്പാല്‍, മുഹമ്മദ് ഫര്‍യാദ് എന്നിവരാണ് ഹാബിയെ ആംബുലന്‍സില്‍ അനുഗമിച്ചത്.
സി.പി മുസ്തഫയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.സമീര്‍ പോളിക്ലിനിക്കിലെ മാനേജറായി പ്രവർത്തിച്ചു വരികയായിരുന്നു ഫാബി. പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട ഫാബിയെ മെയ് 18നാണ് റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
പിന്നീട് അവിടെ നിന്ന് എക്‌സിറ്റ് 14 ലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിൽ ഫാബിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയി ലിരിക്കെ ഫാബിക്ക് ഹൃദയാഘാതമുണ്ടായി. വിദഗ്ദ ചികിത്സ നൽകിയെങ്കിലും ശരീരം തളർന്നു. ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നുവെങ്കിലും ആരോഗ്യ നിലയിൽ പുരോഗതി കണ്ട് വരുന്നതിനിടയിലാണ് ഹൃദയാഘാത മുണ്ടായത്. വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 40 ദിവസത്തെ ചികിത്സക്ക് ശേഷം പ്രിന്‍സ് മുഹമ്മദ് ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. പിന്നീട് 10 ദിവസം ആസ്റ്റര്‍ സനദ് ആശുപത്രിയിലും ചികിത്സ നല്‍കി.
ഒരു വർഷം മുമ്പാണ് ഫാബി റിയാദിൽ പിതാവ് സി.പി. മുസ്തഫയുടെ അടുത്തെത്തുന്നത്. തുടർന്ന് ക്ലിനിക്കിന്റെ പ്രവർത്തനത്തിൽ സജീവമായി ഇടപ്പെട്ടു വരുന്നതിനിട യിലാണ് അസുഖം ബാധിച്ചത്. റിയാദിൽ കോവിഡ് കാല കാരുണ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായുള്ള റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പ്രസിഡണ്ടെന്ന നിലയിൽ ചുക്കാൻ പിടിച്ചിരുന്ന സി.പി. മുസ്തഫയെ മകന്റെ അസുഖം വല്ലാതെ പ്രയാസപ്പെടുത്തി. ചികിത്സ സംബന്ധമായി ഇവിടെ തന്നെ നിരവധി അന്യോഷണങ്ങളും ഡോക്ടർമാരുമായി ചർച്ചയും നടത്തിയെങ്കിലും നാട്ടിലെത്തിച്ചു ചികിത്സ തേടാനായിരുന്നു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ ആംബുലൻസ് സേവനത്തിന് ശ്രമം തുടങ്ങിയത്. പത്ത് ദിവസത്തോളം നീണ്ട സമയത്തിന് ശേഷമാണ് എയർ ആംബുലൻസിന്റെ നിയമ നടപടികൾ പൂർത്തീകരിക്കാ നായത്. കോഴിക്കോട്ടെ മൈത്ര ആശുപത്രിയിലാണ് ഫാബിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കരിപ്പൂരില്‍ ബന്ധുക്കളായ സി.പി ഇബ്രാഹീം, കൊട്ടന്‍ കാവില്‍ ശംസു എന്നിവരാണ് സ്വീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അഷ്‌റഫ് വേങ്ങാട്ട്, ഷാഹിദ് മാസ്റ്റര്‍, സിദ്ദീഖ് തുവ്വൂര്‍, സി.പി അഷ്‌റഫ്, പി.സി മജീദ്, അഷ്‌റഫ് പരതക്കാട്, സുഫ്‌യാന്‍ (പ്രിന്‍സ് മുഹമ്മദ് ആശുപത്രി), സുജിത്ത് (സനദ് ആശുപത്രി), നാസര്‍ സനദ് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."