എം.എം മണി കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നെന്ന്
കൊല്ലം: സ്ത്രീ സമൂഹത്തിന് നേരെ ആക്ഷേപ ശരങ്ങള്‍ നിരന്തരം ചൊരിയുന്ന എം.എം മണി കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് പ്രതാപ വര്‍മ്മ തമ്പാന് പറഞ്ഞു. സ്ത്രീപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്ന എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചിന്നക്കടയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി ഭരണത്തില്‍ സ്ത്രീകളുടെ മാനത്തിന് പോലും വിലപറയുന്ന സാഹചര്യമുണ്ടാകുമ്പോള്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി കേരളത്തിലെ കാവലാളായി താന്‍ നില്‍ക്കുമെന്ന് വീമ്പിളക്കിയ അച്യുതാനന്ദന് കാശിക്ക് പോയോ എന്നും തമ്പാന് ചോദിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ് വിപിന ചന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സൂരജ് രവി, ജി ജയപ്രകാശ്, എം.എം സഞ്ജീവ് കുമാര്‍, കൃഷ്ണവേണി ശര്‍മ, ജോസഫ് കുരുവിള, ആര് രമണന്, എം ബദറുദ്ദീന്‍, യു വഹീദ, സുല്‍ഫിക്കര്‍ ഭൂട്ടോ, സുരേഷ്, കോതേത്ത് ഭാസുരന്‍, പൊന്നമ്മ മഹേശ്വരന്, ഹംസത്ത് ബീവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."