അപകട ഭീഷണി ഉയര്‍ത്തി അയിലമൂല- വെങ്ങാരം റോഡ്
മാനന്തവാടി: എടവക പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ അയിലമൂല- വെങ്ങാരം റോഡ് തകര്‍ന്ന് അപകടഭീഷണിയിലായത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
2015ല്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി മൂന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് പ്രളയത്തില്‍ തകര്‍ന്നത്. റോഡിന്റെ പകുതിയലധികം ഭാഗം ഇടിഞ്ഞ് ഒരുഭാഗത്ത് കിടങ്ങുപോലെ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് പരിചയമില്ലാത്തവര്‍ ഈ വഴിവന്നാല്‍ അപകടമുണ്ടാകുമെന്നുള്ളകാര്യം ഉറപ്പാണ്. അയിലമൂലയില്‍ നിന്നും ഒരപ്പിലേക്ക് പോകുന്ന ഇവിടെ അപകടഭീഷണിയിലായിട്ടും ഒരു സൂചന ബോര്‍ഡുപോലും വെക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ട്. കൂടാതെ ഇതിലൂടെ ചെറിയ വാഹനങ്ങള്‍ക്ക് പോലും യാത്രചെയ്യാന്‍ പറ്റാത്ത പരിത സ്ഥിതിയിലാണുള്ളത്. റോഡിന്റെ മുക്കാല്‍ ഭാഗത്തില്‍ കൂടുതല്‍ പൂര്‍ണമായും തകര്‍ന്നിരിക്കയാണ്. നിലവില്‍ റോഡിന്റെ ഒരു അരികിലൂടെ വളരെ പ്രയാസപ്പെട്ടാണ് കാല്‍നട യാത്രക്കാര്‍ പോലും സഞ്ചരിക്കുന്നത്. എത്രയും വേഗത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നതാണ് ഇവിടുത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."