സ്വര്‍ണക്കടത്ത് കേസ്: തിരുവനന്തപുരത്തേക്ക് അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് യു.എ.ഇ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ല പാഴ്‌സല്‍ മാത്രമാണെന്ന് യുഎഇ. നയതന്ത്ര പരിരക്ഷ പാഴ്‌സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്‌സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു.
ഇന്ത്യ നല്‍കിയ കത്തിനുള്ള മറുപടിയായാണ് യു.എ.ഇ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിലേക്ക് എത്തിയിരിക്കുന്നത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ല. ഡിപ്ലോമാറ്റിക് ബാഗേജ് പായ്ക്ക് ചെയ്യേണ്ടത് അടക്കമുള്ള നടപടികള്‍ വ്യത്യസ്തമാണ്. ഏതൊക്കെ ആളുകള്‍ക്ക് എങ്ങനെയൊക്കെയാണ് ബാഗേജ് വരേണ്ടത് എന്നത് അടക്കം പ്രത്യേക നടപടിക്രമങ്ങളുണ്ട്.
ഇപ്പോള്‍ തിരുവനന്തപുരത്ത് സ്വര്‍ണം പിടികൂടിയത് നയതന്ത്ര ബാഗ് അല്ലെന്നും യുഎഇ അറിയിച്ചു. ഉദ്യോഗസ്ഥന് എത്തിയ സ്വകാര്യ ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ചുവയ്ക്കുകയും അത് ഡിപ്ലോമാറ്റിക് ബാഗേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
വിഷയത്തില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നതായും യുഎഇ അംബാസിഡര്‍ അറിയിച്ചു. അതേ സമയം ഡിപ്ലോമാറ്റിക് ബാഗേജ് ഇനി ഉപയോഗിക്കേണ്ടതില്ലെന്നും യു.എ.ഇ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് പങ്കുണ്ടെന്ന്എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. എന്‍.ഐ.എ വകുപ്പിന്റെ 16,17,18 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹരജി പരിഗണിക്കരുതെന്നും എന്‍.ഐ.എ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പതിവില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
എന്‍.ഐ.എയുടെ വാദം കേട്ട ശേഷം കോടതി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതേസമയം എഫ്.ഐ.ആറിന്റെ കോപ്പി സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി അറിയിച്ചു.
കസ്റ്റംസ് അന്വേഷണത്തില്‍ തെളിവ് കിട്ടിയിട്ടുണ്ടെന്നും സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയില്‍ സരിത്തും സ്വപ്‌നയും കള്ളക്കടത്ത് നടത്തിയതായി പറഞ്ഞിട്ടുണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."