തുഷാറിന് കെട്ടിവച്ച പണം കിട്ടില്ല: കെ.എം രാധാകൃഷ്ണന്‍
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി(എസ്.ആര്‍.പി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട് മണ്ഡലത്തില്‍ ബി.ജെ.പിയും ബി.ഡി.ജെ.എസും ദുര്‍ബലമാണ്. മണ്ഡലത്തിലെ എസ്.എന്‍.ഡി.പി വോട്ടുകളില്‍ പത്തുശതമാനം പോലും തുഷാറിനു ലഭിക്കില്ല. എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണ തുഷാറിനില്ല. കുടുംബ താല്‍പര്യത്തിനുവേണ്ടി മാത്രം ഉണ്ടാക്കിയ പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ്. മുന്നാക്കക്കാരിലെ സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 100 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബി.ജെ.പി സര്‍ക്കാരിനെ പിന്തുണച്ച് തുഷാര്‍ വയനാട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് തികഞ്ഞ അധാര്‍മികതയാണ്. ശ്രീനാരായണ പ്രസ്ഥാനത്തെയും പിന്നാക്ക ജനവിഭാഗങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ഉപാധ്യക്ഷ പദവി രാജിവയ്ക്കാന്‍ തുഷാര്‍ തയാറാകണം. ഒരേ സമയം നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷകനും വര്‍ഗീയശക്തികളുടെ ബ്രാന്‍ഡ് അംബാസഡറുമാകാന്‍ മത്സരിക്കുകയാണ് യോഗം ജനറല്‍ സെക്രട്ടറി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എസ്.ആര്‍.പി പ്രവര്‍ത്തിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് എം.എം സുധീഷ്, വൈസ് പ്രസിഡന്റ് കെ.കെ കേശവന്‍, സെക്രട്ടറി സൈജു കുന്നത്ത്, സംസ്ഥാന സമിതിയംഗം കെ.വി സഹദേവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."