HOME
DETAILS

അത്തേരിക്കുന്ന് കരിങ്കല്‍ ക്രഷര്‍; പഞ്ചായത്ത് ഭരണസമിതി നിലപാട് തിരുത്തണമെന്ന്

  
backup
July 16 2016 | 18:07 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2


മാനന്തവാടി: എടവക പഞ്ചായത്തിലെ തോണിച്ചാല്‍ അത്തേരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്രഷറിനെ സഹായിക്കുന്ന നിലപാടില്‍ നിന്നും പഞ്ചായത്ത് ഭരണസമിതി പിന്തിരിയണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാല സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനാനുമതി ക്രഷറിന് പഞ്ചായത് അനുവദിച്ചിരുന്നില്ല.
ഇതിനെതിരെ ക്രഷറുടമ ഹൈക്കോടതിയിലും പഞ്ചായത് ട്രിബ്യൂനല്‍ മുമ്പാകെയും നല്‍കിയ ഹര്‍ജികളില്‍ ഇനിയും തീര്‍പ്പുണ്ടായിട്ടില്ല. 2016-17 വര്‍ഷത്തേക്ക് സമര്‍പ്പിച്ച ട്രേഡ് ലൈസന്‍സിലും പഞ്ചായത് സെക്രട്ടറി തീരുമാനമെടുക്കാത്തതിനെ തുടര്‍ന്ന് ഉടമ ട്രിബ്യൂനലിനെ സമീപിച്ചിരുന്നു.
പഞ്ചായത് ഭരണസമിതിക്ക് അപ്പീല്‍ സമര്‍പ്പിക്കാനും അപ്പീല്‍ തീര്‍പ്പാവുന്നത് വരെ സ്ഥാപനം പ്രവര്‍ത്തിക്കാനും ട്രിബ്യൂനല്‍ അനുമതി നല്‍കിയിരിക്കുകയാണ്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണസമിതി അന്തിമ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. ക്രഷറിന്റെ ചുറ്റുവട്ടത്തുമായി ആദിവാസി കോളനിയിലുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ക്രഷറിനാവശ്യമായ അളവില്‍ ഭൂമി ഉടമയുടെ കൈവശമില്ല. ശബദ മലിനീകരണ തോത് കൂടുതലും സ്ഥാപനത്തിലേക്കുള്ള റോഡ് ഇടുങ്ങിയതുമാണ്. ക്രഷറിനെതിരേ നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത് ഭരണസമിതി ശക്തമായ തീരുമാനമെടുക്കാതെ കാലതാമസം വരുത്തുന്നതില്‍ ദുരൂഹതയുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു.
പൊതു ജനതാല്‍പര്യം പരിഗണിച്ച് തീരുമാനമെടുക്കാത്ത പക്ഷം അനിശ്ചിതകാല സമരങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ മുറിയിപ്പ് നല്‍കി. എം.പി വത്സന്‍, ഷീലാ കമലാസന്‍, ജി.കെ മാധവന്‍, പ്രദീപ് കുമാര്‍, സാജന്‍, ത്രേസ്യാ മാത്യു, ലീലാ സുധാകരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  15 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  15 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  15 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  15 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  15 days ago