അത്യാധുനിക കോശപരിണാമ ഗവേഷണ കേന്ദ്രം തലസ്ഥാനത്ത്
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ജനറ്റിക്‌സ് ആന്റ് മോളിക്യുലാര്‍ ബയോളജി എന്ന അത്യാധുനിക കോശപരിണാമ ഗവേഷണകേന്ദ്രം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. സംസ്ഥാനത്തെ തന്നെ ആദ്യ ജനിതക ഗവേഷണ കേന്ദ്രമായിരിക്കും ഇത്. കാലിബ്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ എച്ച്1 എന്‍1, എബോള, സ്വിന്‍ ഫ്‌ളൂ, ടി.ബീ തുടങ്ങിയവയുടെ മോളിക്യുലാര്‍ പരിശോധനകള്‍ക്ക് മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളെയാണ് സംസ്ഥാനം ആശ്രയിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു മാറ്റം വരും. അത്യാധുനിക കാന്‍സര്‍ പരിശോധനകളും ഇവിടെ ലഭ്യമാകും.
ഗവേഷണത്തിന്റെ ഭാഗമായി നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയുമായി സംയോജിച്ചുകൊണ്ട് പി.എച്ച്ഡി, എം.ഫില്‍, എം.എസ്‌സി തുടങ്ങിയ കോഴ്‌സുകളും ഇതോടൊപ്പം ആരംഭിക്കും.
യു.ജി.സി ചെയര്‍മാനായ ഡോ. ദേവരാജ്, ഡോ. മുരുകന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. ഷരീഖ്, ഹേമറ്റോളജി വിഭാഗ മേധാവി ഡോ. ഷഫീഖ് തുടങ്ങിയവരായിരിക്കും നേതൃത്വം നല്‍കുക. സംസ്ഥാനത്തെ കാന്‍സര്‍ സെന്റര്‍ ആശുപത്രികള്‍, മെഡിക്കല്‍ റിസര്‍ച്ച് കേന്ദ്രങ്ങള്‍ കാര്‍ഷിക ഗവേഷണ കേന്ദങ്ങള്‍ തുടങ്ങിയവക്ക് ഈ കേന്ദ്രവുമായി സംയോജിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447123944, 9655908418
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."