എസ്‌ഐസി ട്രെൻഡ് സിവിൽ സർവ്വീസ് ഓറിയെന്റേഷൻ സംഘടിപ്പിച്ചു
ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്ററിനു കീഴിൽ നടത്തി വരുന്ന വിദ്യാ ശാക്തീകരണ പദ്ധതിയായ ഹിമ്മത്ത് (Higher education movements by motivation activities) യുടെ ഭാഗമായി സിവിൽ സർവീസ് ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. നിശ്ചയ ദാർഢ്യത്തോടെ ചുവടുറപ്പിക്കാം സിവിൽ സർവീസിലേക്ക്' എന്ന ബാനറിൽ നടന്ന വെബ്ബിനാറിൽ “സിവിൽ സർവ്വീസ് അറിയേണ്ടതെല്ലാം” എന്ന വിഷയത്തിൽ മംഗളൂരു സ്‌മാഷ് ഐഎഎസ് അക്കാദമി ഡയറക്റ്റർ കെഇ മുഹമ്മദ് റാഫി ക്ലാസിനു നേതൃത്വം നൽകി.
പ്രതീക്ഷാനിർഭരമായ സ്വപ്നങ്ങളും സ്ഥായിയായ പരിശ്രമാതിഷ്ഠിത പരിശീലനവുമുണ്ടങ്കിൽ നേടിയെടുക്കാൻ കഴിയുന്ന സ്ഥാനമാണ് ഐഎഎസ് ഐപിഎസ് ഐഎഫ്എസ് അംഗീകരങ്ങൾ. വിരമിക്കൽ എന്ന വിരാമമില്ലാതെ നിരന്തരമായ സാമൂഹിക സേവനം ഉറപ്പ് തരുന്നു വെന്ന പ്രതേകതയും ഈ അംഗീകരത്തിനുണ്ട്. ഭരണ സിരാകേന്ദ്രങ്ങളിൽ ബൗദ്ധിക ഇടപെടലുകൾക്കും, രാജ്യപുരോഗതിക്കും നിർമാണാത്മക പങ്കാളിത്തവും ഉറപ്പ് നൽകുന്ന ഇത്തരം ഉന്നതസ്ഥാനങ്ങളിൽ എത്തുവോളം കർമ്മനിരതരാകാൻ വിദ്യാർത്ഥി സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്‌ഐസി ട്രെൻഡ് ചെയർമാൻ അബ്ദുറഹ്മാൻ പൂനൂർ അധ്യക്ഷത വഹിച്ചു. ഹിമ്മത് കൺവീനർ മാഹിൻ വിഴിഞ്ഞം, സവാദ് ഫൈസി വർക്കല, മൊയ്തീൻ പട്ടാമ്പി, ബാസിത് എകെ, എന്നിവർ സംസാരിച്ചു.
ഷബീർ അലി അമ്പാടത് സ്വഗതവും, നജ്മുദ്ധീൻ വാണിയമ്പലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."