HOME
DETAILS
MAL
സെക്രട്ടേറിയറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം
backup
April 24 2017 | 18:04 PM
തിരുവനന്തപുരം: ഈ മാസം 27ന് നിയമസഭാ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ കൂടുന്നതിനാല്‍ സെക്രട്ടേറിയറ്റ് മെയിന്‍ കാമ്പസില്‍ അന്ന് പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി. മന്ത്രിമാരുടെയും സാമാജികരുടേയും ഉദ്യോഗസ്ഥരുടേയും മാധ്യമങ്ങളുടേയും വാഹനങ്ങള്‍ക്ക് 27ന് പാര്‍ക്കിങ് സൗകര്യമൊരുക്കേണ്ടതിനാല് സെക്രട്ടേറിയറ്റ് മെയിന്‍ കാമ്പസില്‍ ഇരുചക്ര വാഹനമൊഴികെയുള്ള ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ജീവനക്കാരുടെ വാഹനങ്ങള്‍ അനക്സ് ഒന്നിലെയും രണ്ടിലെയും പാര്‍ക്കിങ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതുഭരണ (ഹൗസ് കീപ്പിങ് സെല്‍) വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."