കൊവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരണം: കേരള സർക്കാർ സമീപനത്തിനെതിരെ സമർപ്പിച്ച ഹരജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും
കൊച്ചി/ദമാം: കൊവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരിപ്പികുന്ന കേരള സർക്കാരിന്റെ സമീപനത്തിനെതിരെ നൽകിയ ഹർജി ഇനി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഈ കേസ് ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷയായ ബെഞ്ചിൽ ഇന്ന് പരിഗനക്കു വന്നിരുന്നു. എന്നാൽ, ധാരാളം ആളുകളെ ബാധിക്കുന്ന ഒരു പൊതു വിഷയമാണെന്നതിനാൽ ഒരു പൊതു താൽപ്പര്യ ഹർജിയായി പരിഗണികേണ്ടതാണെന്ന് നിരീക്ഷിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലേക്ക് ഹർജി റഫർ ചെയ്യുകയായിരുന്നു. വരുന്ന ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
അൽഖോബാർ കെഎംസിസിക്കുവേണ്ടി ബദരിയ ഫരീദാണ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഓരോ ദിവസവും വിദേശത്തു നിന്നും അത് പോലെ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്ന ഇത്ര ഇത്ര ആളുകൾക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത് എന്ന കണക്കവതരണം പ്രവാസികളെ ശത്രുക്കളായി കാണാനിടവരുത്തുന്നതിനാൽ ഇതു ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇരയുടെ സ്വകാര്യത നിലനിർത്തുവാനുള്ള ഉത്തരവാദിത്വം അരക്കിട്ടുറപ്പിച്ചു ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ഏജൻസികൾ പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം പറയുന്നത് കൂടാതെ പ്രവാസികൾ എന്ന ഒരു വിഭാഗത്തെ പ്രത്യേകമായി എടുത്തുപറയുകയും അവർ വന്ന വിദേശ രാജ്യത്തിന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തറിയിക്കുന്ന നിലവിലെ രീതി വ്യക്തികളുടെ സ്വകാര്യതക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും കൂടാതെ പ്രവാസികളെ ശത്രുക്കളായി കാണാൻ ഇതു ഇടവരുത്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഹർജിക്കാരിക്കുവേണ്ടി അഡ്വ: ജോസ് എബ്രഹാം ഹൈക്കോടതിയിൽ ഹാജരായി. പ്രവാസികളുടെ മാനുഷികപരമായ വിഷയം പൊതു താൽപര്യമായി എടുത്ത് വിശാല ബഞ്ചിന് വിട്ട ബഹുമാനപ്പെട്ട ജസ്റ്റിസ് അനു ശിവരാമൻ അടങ്ങിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്വാഗതർഹമാണെന്ന് ഹർജി നൽകിയ സഊദി അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."