കാവേരിയുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം: പി.കെ ജയലക്ഷ്മി
മാനന്തവാടി: കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ച തിരുനെല്ലി മാന്താനം കോളനിയിലെ കാവേരിയുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുന്‍ പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. കോളനി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബത്തിന് അടിയന്തരമായി സഹായം നല്കാന് സര്‍ക്കാര്‍ തയാറാകണം. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഒരാണ്‍കുട്ടിയുമാണ് ഉള്ളത്. ഇവരുടെ ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഇവരുടെ സംരക്ഷണം പട്ടികവര്‍ഗ വകുപ്പ് ഏറ്റെടുക്കണം. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോളനി സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തങ്കമ്മ യേശുദാസ്, പി ലക്ഷ്മണന്, വാസന്തി, കെ.ജി രാമകൃഷ്ണന് എന്നിവരും മുന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."