HOME
DETAILS
MAL
കനത്ത മഴയേ തുടര്‍ന്ന് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു
backup
July 10 2018 | 19:07 PM
മണലൂര്‍ : കനത്ത മഴയേ തുടര്‍ന്ന് ഏനാമാവ് കാഞ്ഞാണി പി.ഡബ്ല്യൂയു.ഡി റോഡില്‍ പുത്തന്‍ കുളത്തിന് സമീപം ഗര്‍ത്തം രൂപപ്പെട്ടു.
ട്രാന്‍സ്ഫോര്‍മറിന് സമീപം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താന്നാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഏകദേശം നാല് അടിയോളം താഴ്ചയുണ്ട്.കെ.എസ് .ഇ.ബിയുടെ എര്‍ത്ത് ലൈന്‍ ഉള്ളതിനാല്‍ വൈദ്യുത ഷോക്കുനുള്ള സാധ്യതയും ഉണ്ട്. ചൊവാഴ്ച വൈകിട്ട് പെയ്ത മഴയിലാണ് റോഡിന്റെ ഒരു വശം ഇടിഞ്ഞ് താണത്.
നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ ദുരന്തം ഒഴിവായി. മണലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സദാനന്ദന്, വാര്‍ഡ് മെമ്പര്‍ ജനാര്ദ്ദനന് മണ്ണുമ്മല്‍, അന്തിക്കാട് പൊലിസ് എന്നിവര്‍ സ്ഥലത്തെത്തി റോഡ് ഇടിഞ്ഞ സ്ഥലത്ത് ഫ്ലക്സ് കൊണ്ട് അടയാളം സ്ഥാപിച്ചു.
നിത്യേന നൂറ് കണക്കിന് വാഹനങ്ങളാണ് ഈ റോഡില്‍ യാത്ര ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."