കോടതികളുടെ പ്രവര്‍ത്തനങ്ങളിലെ അനധികൃത ഇടപെടലുകള്‍ ആശങ്കാജനകമെന്ന്
കായംകുളം: സാധാരണക്കാരന്റെ അവസാന അത്താണിയായ കോടതികളുടെ പ്രവര്‍ത്തനങ്ങളിലെ അനധികൃത ഇടപെടലുകള്‍ ആശങ്കാജനകമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി.
വിരമിച്ചവരും സര്വിസിലുള്ളവരുമായ ചില ന്യായാധിപന്മാരുടെ പ്രസ്താവനകളും വെളിപ്പെടുത്തലുകളും നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിച്ചിട്ടുണ്ടെന്നും എം പി പറഞ്ഞു.എം പി ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മിച്ച ഇ ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നീതിബോധത്തോടെ വിധി പ്രസ്താവിക്കുന്ന ന്യായാധിപന്മാരുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ചടങ്ങില്‍ കായംകുളം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ എ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്മാന് അഡ്വ. എന്‍. ശിവദാസന്‍, സബ് ജഡ്ജ് വി. ഉദയകുമാര്‍,കായംകുളം മുന്‍സിഫ് സി.ആര് ബിജുകുമാര്‍, എ. അജികുമാര്‍ ,സജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.അഭിഭാഷകര്‍ക്കും ന്യായാധിപന്മാര്ക്കും ആവശ്യമായ ലീഗല്‍ റെഫെറന്‍സിന് ആവശ്യമായ ഡിജിറ്റല്‍ സൗകര്യങ്ങളോടെയാണ് ഇ-ലൈബ്രറി തയ്യാറാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."