വന്യമൃഗശല്യം തടയാന്‍ അര്‍ഹമായ ഫണ്ട് അനുവദിക്കണം: ജില്ലാ പഞ്ചായത്ത്
കല്‍പ്പറ്റ: വന്യമൃഗശല്യം തടയുന്നതിനായി റെയില്‍ ഫെന്‍സിങും, വനാതിര്‍ത്തികളില്‍ കാമറകളും സ്ഥാപിക്കുന്നതിനും സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിനും അര്‍ഹമായ പരിഗണന നല്‍കി ബജറ്റിലെ ഫണ്ട് വകയിരുത്തി അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2016-17ലെ സംസ്ഥാന ബജറ്റില്‍ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും വനമേഖലകള്‍ ഉള്ള ജില്ലയാണ് വയനാട്.
കാടും നാടും വേര്‍തിരിക്കാത്തതിനാലാണ് മൃഗങ്ങള്‍ നാടിറങ്ങുന്നത്. സംസ്ഥാനത്ത് വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ വയനാട്ടില്‍ കാട്ടാനയുടെ ആക്രമത്തില്‍ ഓരോ വര്‍ഷവും മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്.
കാട്ടില്‍ നിന്നും ഇറങ്ങിവരുന്ന വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ വലുതാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പ്രമേയം അവതരിപ്പിച്ചു.
പി.കെ അനില്‍ കുമാര്‍, എ ദേവകി, അനിലാ തോമസ്, എ പ്രഭാകരന്‍ മാസ്റ്റര്‍, എ.എന്‍ പ്രഭാകരന്‍, പി ഇസ്മായില്‍, ബിന്ദു മനോജ്, ഓമന ടീച്ചര്‍, പി.എന്‍ വിമല, കെ.ബി നസീമ, അഡ്വ. ഒ.ആര്‍ രഘു, വര്‍ഗീസ് മുരിയന്‍കാവില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."