HOME
DETAILS

സര്‍ക്കാര്‍ ആശുപത്രിയിലെ പുരുഷവാര്‍ഡ് ഇനിയും തുറന്നില്ല

  
backup
July 10 2018 | 19:07 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf-7

 

ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പുരുഷവാര്‍ഡ് ഇനിയും തുറന്നില്ല. വാര്‍ഡിന്റെ അറ്റകുറ്റപണിക്കായാണ് വാര്‍ഡ് കെട്ടിടം തല്‍ക്കാലം പൂട്ടിയത്. വാര്‍ഡ് പൂട്ടിയത് മൂലം സ്ത്രീകളുടെ വാര്‍ഡിലാണ് പുരുഷന്‍മാരെ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുന്നത്. വാര്‍ഡിലേക്ക് ഒരു സാമൂഹ്യ സംഘടന കിടക്കകളും സംഭാവന ചെയ്തിട്ടുണ്ട്. കനത്ത മഴയും തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. സുമാര്‍ മുന്നോറോളം രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. അതേസമയം ഈ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ലാബോറട്ടറി സൗകര്യം ഉടന്‍ ആരംഭിക്കും ഇതിനായി ടെക്‌നീഷ്യനെ നിയമിച്ച് കഴിഞ്ഞു. നിലവില്‍ ആശുപത്രിയില്‍ രണ്ടുഡോക്ടര്‍മാരുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഏഴ് ഡോക്ടര്‍മാരുടെ സേവനം വേണമെന്നിരിക്കെ നാലു ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ആശുപത്രിയില്‍ പ്രസവവാര്‍ഡ് നിര്‍ത്താലാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രസവവാര്‍ഡ് ഇനിയും ആരംഭിച്ചിട്ടില്ല. രാത്രി ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭിക്കുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  40 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago