ഹെല്‍മറ്റില്ലെ.. പെട്രോളില്ല; ഓഗസ്റ്റ് ഒന്ന് മുതല്‍ നിയമം കര്‍ശനം
മാനന്തവാടി: ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കേണ്ടതില്ലെന്ന നിയമം ഓഗസ്റ്റ് ഒന്ന് മുതല്‍ ജില്ലയില്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം. ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വര്‍ഷംതോറും വര്‍ധിച്ച് വരികയാണ.്
അപകടത്തില്‍ കൂടിയപങ്കും ഹെല്‍മറ്റ് ധരിക്കാത്തതാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനറുടെ ഉത്തരവ്.
ഇരുചക്രവാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നും ഹെല്‍മറ്റില്ലാതെ സഞ്ചരിക്കുന്നവര്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ ലഭിക്കില്ല എന്നത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.പി.സി, റെഡ് ക്രോസ് അംഗങ്ങള്‍ വഴി പമ്പുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്യും. ഹെല്‍മറ്റില്ലാതെ വാഹനം കൈകാര്യം ചെയ്യുന്നവര്‍ക്ക് എതിരെയുള്ള നടപടിയുടെ ഭാഗമായി പെട്രോള്‍ നല്‍കാതിരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പെട്രോള്‍ പമ്പ് ഉടമകളുമായുള്ള ചര്‍ച്ച അടുത്ത ദിവസങ്ങളില്‍ ജില്ലയില്‍ ചേരുന്നുണ്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്‍ സീറ്റ് യാത്രക്കാരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."