HOME
DETAILS
MAL
'ഇതൊന്നും സമരമല്ല, മഹാരോഗത്തില്‍ മുക്കാനുള്ള ദുഷ്ടപ്രവൃത്തി'
backup
July 11 2020 | 02:07 AM
യു.ഡി.എഫിനെയും ബി.ജെ.പിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് സമരം നടത്തുന്ന യു.ഡി.എഫിനെയും ബി.ജെ.പിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സമരമല്ല, ഈ നാടിനെ രോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്. ഒരു സുരക്ഷയുമില്ലാതെ പൊലിസിനു നേരെ അലറി വിളിച്ച് സമരക്കാര്‍ പാഞ്ഞടുക്കുന്നു. സമരത്തിന് ആരും എതിരല്ല.
അത് നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. പൊലിസുമായി മല്‍പ്പിടിത്തം നടത്തുന്ന ഈ സമരം നാടിനെ വിപത്തിലാക്കുന്നതാണെന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ക്കെങ്കിലും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പരിധി വരെ സമരങ്ങള്‍ നിരുത്സാഹപ്പെടുത്തുക തന്നെയാണ്. ഒരു വഴിയുമില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. സമരത്തിനിറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ത്തന്നെ പരസ്യമായി ആഹ്വാനം നടത്തുകയാണ്. അതിന് മുന്‍പന്തിയില്‍ നില്ക്കുകയല്ലേ ഇവര്‍ എന്നും യു.ഡി.എഫിനെയും ബി.ജെ.പിയെയും പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."