വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം തുടങ്ങി
കല്‍പ്പറ്റ: ജില്ലയില്‍ യു.പി, ഹൈസ്കൂള്‍ തലത്തില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനവും എസ്.ഇ.പി സ്കൂള്‍ കോഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ഊര്‍ജ സംരക്ഷണ അവബോധം വളര്‍ത്തിയെടുക്കുന്നതിന് കേരള സര്‍ക്കാര്‍ ഊര്‍ജ വകുപ്പിന് കീഴിലെ എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം ബാബുരാജ് അധ്യക്ഷനായി. അനര്‍ട്ട് ജില്ലാ എന്‍ജിനിയര്‍ വി ശ്രീകുമാര്‍, സയന്‍സ് ക്ലബ് ജില്ലാ സെക്രട്ടറി ടി.ജി സജി, സമാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോഡിനേറ്റര്‍ സി ജയരാജന്, ജോയിന്റ് കോഡിനേറ്റര്‍ പി.കെ സാജിദ് എന്നിവര്‍ സംസാരിച്ചു.
കെ.എസ്.ഇ.ബി ആന്റി തെഫ്റ്റ് സ്ക്വാഡിലെ അസി. എക്സിക്യുട്ടിവ് എന്‍ജിനിയര്‍ കെ അബ്ദുല്‍ ശുക്കൂര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."