അദാലത്തില്‍ 50,000 രൂപ കടാശ്വാസം അനുവദിച്ചു
വൈക്കം :സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് അദാലത്തില്‍ കമ്മീഷന് മുമ്പാകെ ഹാജരായ നോട്ടീസ് കൈപ്പറ്റിയ 16 പരാതിക്കാരുടെ കേസുകളും മറ്റ് പരാതികളും പരിഗണിച്ചു.
ശിപാര്‍ശ ചെയ്ത കടാശ്വാസം അനുവദിക്കാതിരുന്ന സഹകരണ വകുപ്പിന്റെ നടപടികളില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50,000 രൂപ കടാശ്വാസമായി ആര്‍പ്പൂക്കര സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി.
വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് സൊസൈറ്റിയില്‍ നിന്നും വായ്പയെടുത്ത മൂന്ന് മത്സ്യത്തൊഴിലാളികളുടെ വായ്പക്ക് കടാശ്വാസ തുക ലഭിച്ചിട്ടും വായ്പ കണക്കില്‍ പലിശയിലും പിഴപ്പലിശയിലും വകയിരുത്തി അധികം തുക ഈടാക്കിയ നടപടി തിരുത്തി അധികം വാങ്ങിയ 1,03,452 രൂപ പരാതിക്കാരായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കും ഒരു മാസത്തനകം തിരികെ നല്കാന് കമ്മീഷന് ഉത്തരവ് നല്കി. കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി. എസ്. ഗോപിനാഥന് അധ്യക്ഷനായി. സിറ്റിംഗില്‍ കമ്മീഷന് മെമ്പര്‍ ടി.ജെ. ആഞ്ചലോസ്, കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്. രാജശ്രീ, ഓഫീസ് അസിസ്റ്റന്റ് സിമി. എ.എസ.് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."