HOME
DETAILS
MAL
പഴുതടച്ച നീക്കത്തിനൊരുങ്ങി എന്‍.ഐ.എ
backup
July 11 2020 | 02:07 AM
സ്വന്തം ലേഖകന്‍
കൊച്ചി: അതീവ രഹസ്യമായ നീക്കത്തിനൊരുങ്ങി എന്‍.ഐ.എ. ഇന്നലെ ഹൈക്കോടതിയില്‍ നല്കിയ എഫ്.ഐ.ആറില്‍ ഇതുവരെ പുറത്തുവന്ന പേരുകള്‍ തന്നെയാണ് എന്‍.ഐ.എ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇതേസമയം തന്നെ ഉന്നതര്‍ കുടുങ്ങുമെന്നും രാജ്യദ്രോഹക്കേസാണെന്നും ഹൈക്കോടതിയില്‍ പറഞ്ഞതുതന്നെ ഈ കേസിന്റെ ദിശ നിര്‍ണയിക്കുന്നതാണ്.
സ്വര്‍ണക്കടത്ത് കേസില്‍ സാധാരണയില്‍ നിന്നു വ്യത്യസ്തമായ നിലയില്‍ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെയും അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബന്ധപ്പെട്ടപ്പോള്ത്തന്നെ ഈ കേസിന്റെ വിവരങ്ങള്‍ തേടാന്‍ എന്‍.ഐ.എ നടപടികളാരംഭിച്ചിരുന്നു.
ആദ്യം കസ്റ്റംസ് ഓഫിസില്‍ എത്തിച്ച സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയെ പ്രാഥമികമായി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് കേസിന്റെ ഗൗരവ സ്വഭാവം ആഭ്യന്തരമന്ത്രാലയത്തെ ബോധ്യപ്പെടുത്തി കേസിന്റെ മാനങ്ങളിലേക്ക് എന്‍.ഐ.എ വിരല്‍ചൂണ്ടിയത്.
കേസിന്റെ നടപടികളിലേക്കു കടക്കുമ്പോള്‍ മാത്രം സംസ്ഥാന പൊലിസിന്റെ സഹായം തേടുകയാണ് എന്‍.ഐ.എയുടെ പതിവ്. അതിന് പ്രത്യേക സംവിധാനവുമുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന പൊലിസിന് ഒളിപ്പിക്കുന്നതിനപ്പുറത്താണ് എന്‍.ഐ.എയുടെ ദൃഷ്ടി പതിയുക.
ഗ്രാമങ്ങളില്‍ നിന്നുപോലും പല കേസുകളുമായി ബന്ധപ്പെട്ട് എന്‍.ഐ.എ റെയ്ഡ് നടത്തി പ്രതികളെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ മാത്രമാണ് പുറം ലോകമറിയുന്നത്. അത്ര രഹസ്യനീക്കമാണ് ഈ ഏജന്‍സിയുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."