വഖ്ഫ് ബോര്‍ഡ് സര്‍വേയുമായി ജമാഅത്തുകള്‍ സഹകരിക്കണം: എസ്.എം.എഫ്
ചേലക്കര: കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് വഖ്ഫുകളുടെ സ്വത്ത് സര്‍വേയുമായി ബന്ധപ്പെട്ട് നടത്തുന്ന തണ്ടപ്പേര്‍ സര്‍വേ, ഗൂഗിള്‍ ലൊക്കേഷന്‍ മാപ്പിങ്ങ് എന്നിവയുമായി ജമാഅത്ത് കമ്മിറ്റികള്‍ സഹകരിക്കണമെന്നും വഖ്ഫ് ഭൂമി സംബന്ധിച്ച രേഖകള്‍ കൃത്യമായി സൂക്ഷിച്ച് വയ്ക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍.
വഖ്ഫ് ആക്ട് പ്രകാരം വഖ്ഫ് വസ്തുക്കള്‍ സര്‍വേ നടത്തി ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിയമം. അതിനാല്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മുഴുവന്‍ മഹല്ല് ജമാഅത്ത് കമ്മിറ്റികളും ഉടന്‍ രജിസ്റ്റര്‍ ചെയ്ത് വഖ്ഫ് പരിരക്ഷ ഉറപ്പാക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ചേലക്കര തൊഴുപ്പാടം മഹല്ല് കമ്മിറ്റി തഅരീഫുസിബ് യാന്‍ മദ്‌റസ ഹാളില്‍ സംഘടിപ്പിച്ച വഖ്ഫ് അദാലത്ത് സമസ്ത ചീഫ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. തൊഴുപ്പാടം മഹല്ല് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.
സമസ്ത ലീഗല്‍ സെല്‍ കണ്‍വീനര്‍ ബഷീര്‍ കല്ലേപ്പാടം വഖ്ഫ് അദാലത്തിന് നേതൃത്വം നല്‍കി. തൊഴുപ്പാടം മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി, സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, പരക്കാട് മഹല്ല് പ്രസിഡന്റ് ഇസ്മയില്‍, സെക്രട്ടറി അലി മൗലവി, വാഴാലിപ്പാടം മഹല്ല് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ , ജോയിന്റ് സെക്രട്ടറി റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. തൊഴുപ്പാടം, പരക്കാട്, വാഴാലിപ്പാടം മഹല്ല് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."