സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് രഘു മടങ്ങി
മുട്ടില്‍: കഴിഞ്ഞ വ്യാഴാഴ്ച വയലില്‍ പണിയെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണമടഞ്ഞ സ്‌പെഷല്‍ ഒളിമ്പിക്‌സ് താരം നെന്മേനി മൂതിമൂല കോളനിയിലെ രഘു(30) ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ പാതിവഴിയില്‍ നിര്‍ത്തിയാണ് വിട പറഞ്ഞത്. ഊമയും ബധിരനുമായ രഘു പ്രായമായ അച്ഛനമ്മമാരുടെയും വിവാഹപ്രായമായ സഹോദരിമാരുടെയും ഏക പ്രതീക്ഷയായിരുന്നു. താളൂരിലുള്ള അമ്മ വീട്ടിലും ആനപ്പാറ മേഴ്‌സി ഹോമിലും നിന്ന് പഠിക്കുകയായിരുന്നു.
രഘുവിന്റെ കായികമായിട്ടുള്ള കഴിവുകളെ വളര്‍ത്തിയെടുത്തത് മേഴ്‌സി ഹോമിലുള്ളവരായിരുന്നു. വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, തുടങ്ങിയ കായിക മത്സരങ്ങളില്‍ കഴിവ് തെളിയിച്ച രഘുവിന്റെ മികവിന് കിട്ടിയ അംഗീകാരമായിരുന്നു 2002ല്‍ അമേരിക്കയിലെ അലാക്‌സില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ മൂന്നാം സ്ഥാനവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അംഗീകാരവും. രഘുവിന്റെ ഇളയ സഹോദരി രമയുടെ വിവാഹവും, വീട് നിര്‍മാണവും രഘുവിന്റെ മേല്‍ നോട്ടത്തില്‍ തന്നെയാണ് നടന്നത്.
മുന്‍പ് രണ്ട് തവണ കുഴഞ്ഞുവീണ രഘു ചികിത്സ തേടി. അസുഖം മാറിയെന്ന് കരുതിയിരിക്കുന്നതിനിടെയാണ് വിധി രഘുവിന്റെ പ്രതീക്ഷകളെ തകര്‍ത്തത്. ഒഴിവുവേളകളില്‍ വയലിലും, പുരയിടത്തിലും കൃഷിപ്പണികളില്‍ അച്ഛനോടൊപ്പം രഘുവുമുണ്ടാകും. അങ്ങിന വയലില്‍ പണിയെടുക്കുന്നതിനിടെയാണ് തന്റെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് രഘു യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."