HOME
DETAILS
MAL
ചോദ്യം ചെയ്യലിന് സ്വപ്ന ഹാജരാകുന്നില്ലെന്ന് കസ്റ്റംസ്
backup
July 11 2020 | 02:07 AM
കൊച്ചി: ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സ്വപ്ന സുരേഷിന് നോട്ടിസ് നല്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവെയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. സ്വപ്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒളിവിലാണെന്നും നോട്ടിസ് നല്‍കാനായിട്ടില്ലെന്നും കസ്റ്റംസ് അഭിഭാഷകന് വ്യക്തമാക്കി.
കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത് കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരമാണെന്ന് സ്വപ്നയുടെ അഭിഭാഷകന് വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതിലൂടെ തന്റെ സ്വകാര്യതയില്‍ അവകാശ ലംഘനം നടത്തിയിരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."