ശേഖരിപുരം കല്‍മണ്ഡപം ബൈപാസ്: പാതാളക്കുഴികള്‍ വാഹനയാത്ര ദുരിതമാക്കുന്നു
ഒലവക്കോട്: കോയമ്പത്തൂര്‍ - കോഴിക്കോട് ദേശീയ പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശേഖരിപുരം - കല്‍മണ്ഡപം ബൈപാസില്‍ ദുരിതയാത്ര മാത്രം. റോഡുകള്‍ തകര്‍ന്നതും രാത്രികാലത്തെ തെരുവു വിളക്കുകളുടെ അഭാവവും വാഹനയാത്ര ദുഷ്‌കരമാക്കുന്നു.
ഒലവക്കോട് മുതല്‍ കല്‍മണ്ഡം ബൈപാസ് ജംഗ്ഷന്‍ വരെ അഞ്ചോളം കവലകളാണുള്ളതെന്നിരിക്കെ മിക്ക കവലകളും അപകടമേഖലകളായി മാറുകയാണ്. ഇതില്‍ കൊപ്പം ജംഗ്ഷനില്‍ മാത്രമാണ് അടുത്തകാലത്തായി സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. നൂറടി ജംഗ്ഷന്‍, മണലി ജംഗ്ഷന്‍ എന്നിവിടങ്ങളൊന്നും കാലങ്ങളായി സിഗ്നല്‍ സംവിധാനങ്ങളില്ല താനും.
കോയമ്പത്തൂര്‍ പൊള്ളാച്ചി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ വാഹനങ്ങളും ചരക്കുവാഹനങ്ങള്‍ക്കു പുറമെ തൃശ്ശൂര്‍ ദേശീയ പാതയില്‍ നിന്നും കല്‍മണ്ഡപം കനാല്‍ വഴി ഒലവക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും കല്‍മണ്ഡപം ശേഖരിപുരം ബൈപാസ് റോഡിലൂടെയാണ് വരുന്നത്.നേരത്തെ തകര്‍ന്ന റോഡില്‍ മഴകൂടി പെയ്തതോടെ കുഴുകള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.
ഇത്തരം കുഴികളില്‍പ്പെട്ട് ഇരുചക്ര വാഹനങ്ങള്‍ തെന്നിമാറുന്നത് അപകടങ്ങള്‍ക്കുവരെ കാരണമാണ്. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ശേഖരിപുരം ബൈപാസിലൂടെയാണ് സ്റ്റേഡിയം സ്റ്റാന്റുവഴി കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് പോകുന്നത്.
മുനിസിപ്പല്‍ സ്റ്റാന്റില്‍ നിന്നുല്‌ള ചില ബസുകളും കൊപ്പം - മണലി വഴി സ്റ്റേഡിയം സ്റ്റാന്റിലേക്ക് പോകുന്നത് മാത്രമല്ല ചരക്കു വാഹനങ്ങളുടെ റോഡിനിരുവശത്തുമുള്ള അനധികൃത പാര്‍ക്കിംഗും മറ്റു വാഹനങ്ങള്‍ക്ക് ദുരിതമാണ്. ചരക്കു വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങലുടെയും അമിത വേഗതയും ശേഖരിപുരം ബൈപാസില്‍ അപകടങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. വാഹന പരിശോധനക്കായി വേഗതാ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തതാണ് ശേഖരിപുരം ബൈപാസ് അമിത വേഗതക്കു കാരണം.
കല്‍മണ്ഡപം ശേഖരിപുരം ബൈപാസ് റോഡില്‍ ചെറുതുംവലുതുമായ നിരവധി കുഴികള്‍ നേരത്തെയുണ്ടായിരുന്നു. ചെറിയ കുഴികളാണ് മഴ കനക്കുന്നതോടെ പാതാളക്കുഴികളാവുന്നത്. കുഴികള്‍ ബന്ധപ്പെട്ട് ബൈപാസ് റോഡുകള്‍ തകര്‍ന്നാലും നേരാക്കാന്‍ ഭരണകൂടമോ പൊതുമരാമത്ത് വകുപ്പും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."