HOME
DETAILS
MAL
സാമഗ്രികള്‍ മോഷണം പോയതായി പരാതി
backup
April 07 2019 | 05:04 AM
കുന്നംകുളം: നിര്‍ദ്ധിഷ്ട ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കൊണ്ടുവന്ന ഇരുമ്പു സാമഗ്രികള്‍ മോഷണം പോയി. ബസ് സ്റ്റാന്‍ഡ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് സൂക്ഷിച്ച സാമഗ്രികള്‍ മോഷണം പോയതായി കാണിച്ച് നഗരസഭ അധികൃതര്‍ കുന്നംകുളം പൊലിസില്‍ പരാതി നല്കി.
കുന്നംകുളത്തിന്റെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഏറെ വിവാദങ്ങള്‍ക്കും തടസങ്ങള്‍ക്കും ശേഷം മന്ത്രി എ.സി മൊയ്തീന്റെ നിരന്തരമായ ശ്രമഫലമായാണ് ഒടുവില്‍ നിര്‍മാണ അനുമതി ലഭിച്ചത്.
നിര്മാണത്തിന്െ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമയത്ത് തന്നെ സാമഗ്രികള്‍ മോഷണം പോയത് നഗരസഭയുടെ വലിയ സുരക്ഷാ വീഴ്ചയായി തന്നെ കണക്കാക്കാം.
മോഷണം പോയത് ഇരുമ്പ് സാമഗ്രികള്‍ മാത്രമാണെന്നാണു ലഭിക്കുന്ന വിവരം. എന്നാല്‍ എന്തൊക്കെയെന്നത് സംബന്ധിച്ച് നഗരസഭാ അധികൃതര്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."