HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: സമരം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്
backup
July 11 2020 | 02:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്നലെ ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച യു.ഡി.എഫ് സംയുക്ത യോഗം നടത്തി തീരുമാനമെടുക്കും. ആദ്യഘട്ടമെന്ന നിലയില്‍ 14ന് ജില്ലാ ആസ്ഥാനങ്ങളില്‍ യു.ഡി.എഫ് സമരം നടത്തും. ഇന്നലെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസും കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ച് പൊലിസ് അടിച്ചമര്‍ത്തിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."