എം.എം മണിക്കെതിരേ പ്രതിഷേധ മാര്‍ച്ച് നടത്തി
ആലുവ : സ്ത്രീത്വത്തെ അപമാനിക്കുകയും മൂന്നാറില്‍ ഭൂമി കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന എം.എം. മണി മന്ത്രിസ്ഥാനം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് ജനദ്രോഹ നടപടികളുമായി പോകുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ അഹങ്കാരത്തില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ്സ് ആലുവ ചൂര്‍ണ്ണിക്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ആലുവ വെസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തര്‍ ഹിഷാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് ജോര്‍ജ്ജ്, കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ഫാസില്‍ ഹുസൈന്‍, ബാബു കൊല്ലംപറമ്പില്‍, ഷരീഫ്, സനു യൂസുഫ്, രാജേഷ് പുത്തനങ്ങാടി, കിരണ്‍ കുണ്ടാല, മനു മൈക്കിള്‍, ശരത് നാരായണന്‍, ആന്‍സണ്‍ കെ. ജോബ്, അമീര്‍ഷാ, അനൂപ് ശിവശക്തി, ടോണി, ജബീന്‍ പരിയാരത്ത് എന്നിവര്‍ പ്രസംഗിച്ചു.
മരട്: സ്ത്രീ സമൂഹത്തെ അവഹേളിച്ച മന്ത്രി എം.എം മണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മരട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി. കുണ്ടന്നൂരില്‍ നിന്നും ആരംഭിച്ച പ്രകടനം മരട് കൊട്ടാരം ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനം കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം കെ.ബി മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്'തു. ഡി.സി.സി ജന സെക്രട്ടറി ആര്‍.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ ടി.കെ. ദേവരാജന്‍ , ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ്, ആന്റണി കളരിക്കല്‍, ടി.പി ആന്റണി, ടി.എം അബ്ബാസ്, അഫ്‌സല്‍ നമ്പ്യാരത്ത്, ഐ എന്‍.ടി.യു.സി വര്‍ക്കിങ് പ്രസിഡന്റ് മുജീബ് എന്നിവര്‍ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് എന്‍.ജെ ബാബു, സി.ഇവിജയന്‍, വിജയകമാര്‍, എ.കെ നൗഷാദ്, മോളി ജെയിംസ്, സിബിന്‍ സോമന്‍, പ്രിയദര്‍ശിനി വിജയന്‍, സിബി മാസ്റ്റര്‍,ശകുന്തള പുരുഷന്‍. ആശാ മേരി,ഗ്രേയ്‌സി സൈമണ്‍, അമ്മിണി പോള്‍, കൗണ്‍സിലര്‍മാരായ ദേവൂസ് ആന്റണി, എന്‍.വി ബാലകൃഷ്ണന്‍, ബേബി പോള്‍ മണ്ഡലം സെക്രട്ടറി സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."