അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് എസ്.എഫ്.ഐ
കൊച്ചി: കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ.്എഫ്.ഐ നാളെ തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കാംപസുകളില്‍ നിന്നും 12,13 തീയതികളില്‍ അഭിമന്യു കുടുംബസഹായ ഫണ്ട് ശേഖരിക്കും. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പരിപാടി. അഭിമന്യുവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടു വെക്കുന്നതിനും സഹോദരിയുടെ വിവാഹത്തിനും എസ്.എഫ്.ഐ മുന്‍കൈ എടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സച്ചിന്‍ കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍, വിനീത് എന്നവരുടെ ചികിത്സാ ചെലവും എസ.്എഫ്.ഐ ഏറ്റെടുക്കും. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന വട്ടവടയിലെ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യും.
വട്ടവട ഗ്രാമപഞ്ചായത്ത് അഭിമന്യു മഹാരാജാസ് എന്ന പേരില്‍ ഒരു മാസത്തിനകം ലൈബ്രറി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മഹാരാജാസ് കോളജ് യൂണിറ്റ് 10,000 പുസ്തകങ്ങളാണ് സംഭാവന ചെയ്യുക. സംസ്‌കൃത സര്‍വകലാശാല, ആലുവ യു.സി കോളജ് യൂനിറ്റ് എന്നിവ 1000 പുസ്തകവും സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഓണക്കാലത്ത് അഭിമന്യുവിന്റെ നാട്ടില്‍ ക്യാംപ് സംഘടിപ്പിച്ച് വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും.12ന് കാംപസിലെ തീവ്രാദ രാഷ്ട്രീയത്തെ തുറന്നുകാണിക്കാന്‍ ഡി.വൈ.എഫ്.ഐയുമായി ചേര്‍ന്ന് ഹൃദയപക്ഷം എന്ന പരിപാടി സംഘടിപ്പിക്കും. അതേസമയം അഭിമന്യുവധക്കേസ് അന്വേഷണത്തില്‍ പൂര്‍ണതൃപ്തരാണെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. സെക്രട്ടറി അമല്‍ ജോസ്്, എസ.്എഫ്.ഐ സംസ്ഥാന കമറ്റിയംഗം വിഷ്ണു വേണുഗോപാല്‍, ആര്‍ഷോ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."