കേരകര്‍ഷകര്‍ക്ക് വികസന പദ്ധതികള്‍ പുനസ്ഥാപിക്കണമെന്നാവശ്യം
അങ്കമാലി: കേരളത്തിലെ കേരകര്‍ഷകര്‍ക്ക് മുന്‍കാലങ്ങളില്‍ കേര വികസന ബോര്‍ഡില്‍ നിന്ന് അനുവദിച്ചിരുന്ന വികസന പദ്ധതികള്‍ പുനസ്ഥാപിക്കണമെന്ന് കര്‍ഷക മിത്ര നാളികേര ഉല്പാദക സംഘം വാര്‍ഷിക പൊതുയോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
തുറവുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വര്‍ഗീസ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.സമ്മേളനത്തില്‍ കര്‍ഷക മിത്ര നാളികേര ഉല്പാദക സംഘം പ്രസിഡന്റ് ബി.വി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സാംസണ് ചാക്കോ, ബി.വി ജോസ് മാസ്റ്റര്‍ , സി.എസ്.എന്‍ മേനോന്, പി.വി ആന്റണി മാസ്റ്റര്‍,എം.ജെ വര്‍ഗീസ് മംഗലി, കെ.പി ദേവസി ,വി വി ഔസേഫ് , പി വി തോമസ് ,തുടങ്ങിയവര്‍ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി ബി വി അഗസ്റ്റിന് , (പ്രസിഡന്റ് ) എം ജെ വര്‍ഗീസ് (വൈസ് പ്രസിഡന്റ് ) പി എ പാപ്പച്ചന് (സെക്രട്ടറി) എം ജെ ഔസേപ്പ് (ജോയിന്റ് സെക്രട്ടറി) ജോസ് മംഗലി (ഖജാന്‍ജി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."