HOME
DETAILS
MAL
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ വീണ്ടും വായ്പാ തട്ടിപ്പ്
backup
July 11 2020 | 02:07 AM
മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ മുന്‍നിരയിലുള്ള പഞ്ചാബ് നാഷനല്‍ ബാങ്കില്‍ വീണ്ടും വായ്പാ തട്ടിപ്പ്.
ഡി.എച്ച്.എഫ്.എല്ലി (ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്)ന് 3,688.58 കോടി രൂപ വായ്പ നല്‍കിയതില്‍ വന്‍ തട്ടിപ്പ് നടന്നതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങ്ങില്‍ ബാങ്കുതന്നെ സമ്മതിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ മൂന്നു വര്‍ഷങ്ങള്‍ക്കിടെ നടക്കുന്ന നാലാമത്തെ അഴിമതിയാണിത്. മുംബൈ കോര്‍പറേറ്റ് ബ്രാഞ്ചിലെ നിലവില്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടിലൂടെയാണ് കൃത്രിമ രേഖകള്‍ ഹാജരാക്കി വായ്പയെടുത്തിരിക്കുന്നത്.
നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനമായ ഡി.എച്ച്.എഫ്.എല്‍ നിലവില്‍ പാപ്പരത്ത നടപടികളിലാണ്.
2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഏകദേശം 73,500 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം, ഡി.എച്ച്.എ ഫ്.എല്ലിനു നല്‍കിയ വായ്പകളില്‍ തട്ടിപ്പ് നടന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് തുടങ്ങിയവയും റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
2018ല്‍ നീരവ് മോദിയുടെ നേതൃത്വത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 11,300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയിരുന്നു. ഇതില്‍ നീരവ് മോദിയുടെ സ്വത്തുക്കള്‍ കഴിഞ്ഞ ദിവസമാണ് കണ്ടുകെട്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."