ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ്: അലന്ആഷികും റോണി സെബാസ്റ്റ്യനും ആതിഥേയ താരങ്ങള്‍
പറവൂര്‍: ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെ കേരള ടീമിലെ കളിക്കാരില്‍ അലന്ആഷികും റോണി സെബാസ്റ്റ്യനും ആതിഥേയ ജില്ലയുടെ അഭിമാന താരങ്ങളാണ്.പറവൂര്‍ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ വാവക്കാട് വൈപ്പിനാട്ട് ലാലന്റെയും ഷീലയുടെയും മകനാണ് അലന് ആഷിക്.തൃശൂര്‍ പേരമംഗലം എസ് ഡി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കളിക്കളത്തിലെ ഈ ഒന്നാം നമ്പര്‍ താരം.
തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ചാണ് കേരള ടീമില്‍ അലന് ആഷിക്ക് ഇടം നേടിയത്. നേരത്തെ സബ് ജൂനിയര്‍ ടീമില്‍ കളിച്ചിട്ടുണ്ട്.പെരുമ്പാവൂര്‍ സെന്റ് ജോര്‍ജ് കോട്ടേജില്‍ സെബാസ്റ്റ്യന്‍ എസ് ഡേവിഡിന്റെയും ലില്ലിയുടെയും മകനാണ്. റോണി സെബാസ്റ്റ്യന്‍ .
തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സകൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ചേട്ടന് ടോണി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിയാണ്. മത്സരത്തില്‍ അലന് ആഷികിന്റെ പൊസിഷന്‍ ലിബറോയും, റോണിയുടെത് അറ്റാക്കറുമാണ്.മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കേരള കളിക്കാര്‍ക്കിടയില്‍ കാണികളുടെ യും വോളിബോള്‍ പ്രേമികളുടേയും ഏറെ പ്രശംസാ പാത്രമാണ് അലന് ആഷിക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."