എം.എം മണി സ്വാതി പ്രാചിയുടെ കേരള പതിപ്പ്: കെ.എസ്.യു
കൊച്ചി: ഭരണത്തകര്ച്ചയില്നിന്നും നീറുന്ന വിഷയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍ കേന്ദ്രത്തില്‍ വര്‍ഗീയ കാര്‍ഡിറക്കുന്ന സ്വാതി പ്രാചിയുടെ കേരള പതിപ്പാണു മന്ത്രി എം.എം മണിയെന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്. കയ്യേറ്റക്കാരേ സംരക്ഷിക്കാന്‍ മണി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണന്നും അഭിജിത് പറഞ്ഞു.
കെ.എസ്.യു സംസ്ഥാന ക്യാമ്പ് 'മുന്നേറ്റം 2017 ' ഏപ്രില്‍ 27,28,29 തിയതികളില്‍ തിരുവനന്തപുരം നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.
കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ക്യാമ്പിനെ അഭിസംബോധന ചെയ്യും. കെ.എസ്.യു സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."