HOME
DETAILS
MAL
തീപാറും പോരാട്ടങ്ങള്‍
backup
July 11 2020 | 02:07 AM
പാരിസ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തീരുമാനമായി. പ്രീക്വാര്‍ട്ടറില്‍ നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്സ്ചറുകള്‍ എത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ക്ലബായ ലെപ്സിഗ് സ്പാനിഷ് ക്ലബായ അത്കറ്റിക്കോ മാഡ്രിഡിനെയും, ഇറ്റാലിയന്‍ ക്ലബായ അറ്റലാന്റ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയെയും നേരിടും. ബാക്കി ര@ണ്ട് ഫിക്സ്ചറുകള്‍ തീരുമാനം ആകണമെങ്കില്‍ ബാക്കിയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിയണം.
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികള്‍, യുവന്റസും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ക്വാര്‍ട്ടറില്‍ നേരിടുക. റൊണാള്‍ഡോയും റയല്‍ മാഡ്രിഡും തമ്മിലുള്ള പോരാട്ടത്തിനുള്ള സാധ്യതയും ഫിക്സ്ചറില്‍ കാണുന്നുണ്ട്. എന്നാല്‍ ആദ്യ പാദത്തില്‍ പരാജയപ്പെടുത്തിയ സിറ്റിയെ മറികടക്കുക റയല്‍ മാഡ്രിഡിന് അത്ര എളുപ്പമായിരിക്കില്ല. മറ്റൊരു ക്വാര്‍ട്ടറില്‍ ചെല്‍സിയും ബയേണും തമ്മിലുള്ള പ്രീക്വാര്‍ട്ടറിലെ വിജയികള്‍, നാപോളിയും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയും നേരിടും. ക്വാര്‍ട്ടറിലെ എല്ലാ മത്സരങ്ങളും ഒറ്റ പാദമായിട്ടാകും നടക്കുക. പോര്‍ച്ചുഗലില്‍ വച്ചാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക. അടുത്ത മാസമാണ് ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."