'മഴക്കാലചര്യ' ആയുര്‍വേദ എക്സ്പോ സംഘടിപ്പിച്ചു
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ, മണാശ്ശേരി കെ.എം.സി.ടി ആയുര്‍വേദ കോളജ്, മീഞ്ചന്ത ആയുര്‍വേദ കോപറേറ്റീവ് സൊസൈറ്റി, റിലയന്‍സ് ഫൗണ്ടേഷന് സംയുക്തമായി 'മഴക്കാലചര്യ' എന്ന പേരില്‍ ആയുര്‍വേദ എക്സ്പോ സംഘടിപ്പിച്ചു. പരിപാടി എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. എസ്. ജയശ്രീ അധ്യക്ഷയായി.
എക്സ്പോയുടെ ഭാഗമായി മെഗാ സ്പെഷാലിറ്റി ആയുര്‍വേദ മെഡിക്കല്‍ ക്യാംപ്, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, ആരോഗ്യ പ്രദര്‍ശനം, പ്രശ്നോത്തരി, ഔഷധക്കഞ്ഞി വിതരണം എന്നിവയും നടന്നു. ചടങ്ങില്‍ ഡോ. ബി.ജി അഭിലാഷ്, ഡോ. മനോജ് കാളൂര്‍, ഡോ. കെ.എം ഗോകുലന്, അഫ്സല് ബാബു, വി.പി ശശിധരന്, ശ്രീധരന് നമ്പ്യാര്‍, ബാലന്കുറുപ്പ്, ഷിനോ ഡേവിഡ്, ഡോ. ഒ. ഷൈജു, ഡോ. സനീഷ്, ഡോ. വല്‍സലാ ദേവി, ഡോ. വിശ്വന് സംസാരിച്ചു.
വൈകിട്ടു നടന്ന സമാപന സമ്മേളനം കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.വി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എം. രാധാകൃഷ്ണന് മാസ്റ്റര്‍ സമ്മാനദാനം നടത്തി.
ഡോ. കെ. സുധീര്‍, ഡോ. സുബിന്, ഡോ. എം.എം സുനില്‍കുമാര്‍, കെ. മോഹന്‍ദാസ്, ഡോ. സനീഷ്, ഡോ. റീജാ മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."