ദേശീയ മത്സ്യമേഖല നയരൂപീകരണ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം
കൊച്ചി: നബാര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വദിന ദേശീയ മത്സ്യമേഖല നയരൂപീകരണ സമ്മേളനം (നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റ് ഫോര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് പോളിസ്) കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര മൃഗസംരക്ഷണ, ക്ഷീര വികസന, മത്സ്യ വകുപ്പ് സെക്രട്ടറി ദേവേന്ദ്ര ചൗധരി ഐ.എ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനുള്ള നയരൂപീകരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ പഠന വിധേയമാക്കും.
വിവിധ വിഷയങ്ങളിലായി 25 ഓളം പേപ്പര്‍ പ്രസന്റേഷനുകളാണ് സമ്മേളനത്തില്‍ നടക്കുന്നത്. ആദ്യ ദിവസം ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യകൃഷി വികസന പദ്ധതി സംബന്ധിച്ച മുന്‍ എഡിജി ഐസിഎആര്‍ ഡോ. വി.വി. സുഗണന്‍ ടെക്‌നിക്കല്‍ സെഷനില്‍ ആദ്യ പേപ്പര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് തെലുങ്കാനയില്‍ നിന്നുള്ള ശുദ്ധജല മത്സ്യ കര്‍ഷകന്‍ അപുചന്ദ് ഏലൂരി ശുദ്ധ ജല മത്സ്യ കൃഷി വികസനത്തെക്കുറിച്ച് പേപ്പര്‍ അവതരിപ്പിച്ചു. നബാര്‍ഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ആര്‍. അമലോര്‍പവനാഥന്‍, കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍. രവീന്ദ്രനാഥ് സ്വാഗതവും, നബാര്‍ഡ് ഹെഡ് ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.എം.ഗോയല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."