നാടകത്തിലൂടെ സ്വരൂപിച്ച 10 ലക്ഷം രൂപ ജനറല്‍ ആശുപത്രിക്ക് കൈമാറി
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ രണ്ടു ദിവസമായി അരങ്ങേറിയ ഖസാക്കിന്റെ ഇതിഹാസം നാടക അവതരണത്തിലൂടെ സ്വരൂപിച്ച 10 ലക്ഷം രൂപ സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം എറണാകുളം ജനറല്‍ ആശുപത്രിക്ക് അധികൃതര്‍ക്ക് കൈമാറി. റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഈ തുക ചെലവിടുക. നാടക അവതരണവേദിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. കെ. സാനു, മമ്മൂട്ടി, പി. രാജീവ്, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഡോ. ജുനൈദ് റഹ്മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഖസാക്ക് കൊച്ചില്‍ പ്രോഗ്രാം ഡയറക്ടര്‍ ഹബീബ് തങ്ങള്‍ സമ്മതപത്രം എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡാലിയ വി. എസിനു കൈമാറിയത്. ഖാസക്കിന്റെ ഇതിഹാസത്തിന് അതിഗംഭീരമായ ഒരു ദൃശ്യഭാഷ്യം ചമച്ച നടീനടന്മാരേയും സാങ്കേതികപ്രവര്‍ത്തകരേയും ഖസാക്ക് നാടകാവതരണം കൊച്ചിയിലെത്തിച്ച റോട്ടറി കൊച്ചി യൂണൈറ്റഡിനേയും മമ്മൂട്ടി അഭിനന്ദിച്ചു. രണ്ടു അവതരണങ്ങളിലായി 3000ലേറെപ്പേരാണ് ഖസാക്കിന്റെ നാടകാവതരണം കൊച്ചിയില്‍ കണ്ടത്. ഡെല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റി പെര്‍ഫോമിംഗ് ആര്‍ട്‌സ് അസി. പ്രൊഫ. ദീപന്‍ ശിവരാമനാണ് ഖസാക്കിന്റെ ഇതിഹാസം നാടകരൂപത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. നൂതനമായ സീനോഗ്രാഫി സങ്കേതം ഉപയോഗിച്ചാണ് നാടകം അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."